Crime

തുമക്കുരു കൊലപാതകം: വീട്ടമ്മയെ കഷണങ്ങളാക്കി ഉപേക്ഷിച്ചത് 19 ഇടങ്ങളിൽ

ബെംഗളൂരൂ: തുമക്കുരുവിൽ വീട്ടമ്മയുടെ കൊലപാതകം അന്വേഷണം മരുമകനിലേക്ക് നീളുന്നു. ആഗസ്റ്റ് ഏഴിന് പൊലീസിന് ലഭിച്ച ഒരു ഫോൺകോളിൽ നിന്നാണ് സംസ്ഥാന​ത്തെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. ഒരു നായ മനുഷ്യ കൈയ്യുമായി ഓടി നടക്കുന്നു എന്നായിരിന്നു ആ ഫോൺസന്ദേശത്തിന്റെ ഉള്ളടക്കം. ഉടനെ പൊലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകളിലേക്കാണ് എത്തിച്ചത്.ബെംഗളൂരൂവില്‍ നിന്ന് 110 കി.മി മാറി തുമക്കുരു ജില്ലയില്‍ ചിംപുഗനഹള്ളയില്‍ നിന്നുമാണ് സ്ത്രീയുടെ വിവിധ ശരീരഭാഗങ്ങൾ ലഭിച്ചത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 19 സ്ഥലങ്ങളില്‍ നിന്നാണ് വീട്ടമ്മയുടേത് എന്ന് തോന്നിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പൊലീസിന് ശരീരം ആരുടെ എന്ന നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ ശരീര ഭാഗങ്ങളിലെ ആഭരണങ്ങൾ കണ്ടെത്തിയതാണ് സ്ത്രീയെന്ന് സ്ഥീരികരിക്കാൻ പൊലീസിന് കഴിഞ്ഞത്. മോഷണ ശ്രമമല്ല എന്ന് ഉറപ്പിച്ച പൊലീസ് തുമക്കുരു ജില്ലയില്‍ നിന്നും കാണാതെ പോയ സ്ത്രീകളെ പറ്റി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ അന്വേഷണം എത്തി നിന്നത് വീട്ടമ്മയായ 42 വയസ്സുകാരി ലക്ഷമീ ദേവിയമ്മയിലാണ് (ലക്ഷമീദേവി). ആഗസറ്റ് മൂന്നിന് ഹനുമന്തപുരയില്‍ തന്റെ മകളുടെ വീട്ടിലാണ് ഒടുവില്‍ ലക്ഷമിയെ കണ്ടത്. കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ദുരൂഹത നിറച്ച് എസ്.യു.വിയും ദന്ത ഡോക്ടറും കൊല നടന്ന ദിവസം ഹനുമന്തപ്പുരയി​ലൂടെ കടന്നു പോയ ഒരു എസ്‍യുവിയിലേക്ക് സംശയം നീണ്ടു. വ്യാജ നമ്പറായിരുന്നു ഈ വാഹനത്തിനുണ്ടായിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അശോക് കെ.വി പറയുന്നത്. മാത്രമല്ല വാഹനത്തിന്റെ ബോണറ്റിന് പ്രത്യേകതരം മോഡിഫിക്കേഷണും നല്‍കിയിരുന്നു. എസ്.യു.വിയുടെ ഉടമസ്ഥനെ പറ്റിയുള്ള അന്വേഷണം എത്തി നിന്നത് ഒരു ദന്ത ഡോക്ടറിലേക്കാണ്. അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് ലക്ഷമീ ദേവിയുടെ മരുമകനായ ഡോ.രാമചന്ദ്രയ്യയിലാണ്. മകളോട് തന്റെ ഇറച്ചി വ്യാപാരത്തിൽ പങ്ക് ചേരാന്‍ ലക്ഷമീദേവി നിര്‍ബന്ധിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്ന് പോലീസ് ഇതിവൃത്തങ്ങള്‍ പറയുന്നു. തന്റെ ദാമ്പത്യജീവിതം ലക്ഷമി തകര്‍ക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത ശേഷം ലക്ഷമീ ദേവിയെ കാറില്‍ കയറ്റിയ ശേഷം കൂട്ടാളിയായ കിരണിന്റെ സഹായത്തോടെയാണ് ഡോ.രാമചന്ദ്രയ്യ​ കൊലപാതകം നടത്തിയത്. കാറില്‍ വച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം രവിയുടെ ഫാം ഹൗസ്സില്‍ എത്തിച്ച് മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. പിന്നീട് ജില്ലയുടെ വിവിധ ഭാഗത്ത് നിക്ഷേപിക്കുയും ചെയ്തു.രാമചന്ദ്രയ്യ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button