CrimeNational

നടുക്കുന്ന ദൃശ്യങ്ങൾ; അടുക്കളയിൽ മൊബൈൽ ക്യാമറ വച്ചു, വീട്ടുജോലിക്കാരി മാവ് കുഴച്ചത് മൂത്രം കൊണ്ട്? കേസ്

ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയിൽ മൊബൈൽ ക്യാമറ വച്ച് പകർത്തിയ രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ നടുക്കുന്നത്. ക്രോസിംഗ്സ് റിപ്പബ്ലിക് സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തങ്ങൾക്ക് വേണ്ടി എങ്ങനെയാണ് വീട്ടുജോലിക്കാരി ഭക്ഷണമുണ്ടാക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് വീട്ടുകാർ തങ്ങളുടെ അടുക്കളയിൽ മൊബൈൽ ക്യാമറ ഓണാക്കി വച്ചത്.   വീട്ടിലെ അം​ഗങ്ങൾക്ക് നിരന്തരം കരൾ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും വീണ്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. അതോടെയാണ് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വീട്ടുകാർ തീരുമാനിച്ചത്. പിന്നാലെ, ബിസിനസുകാരനായ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ ഓണാക്കി വയ്ക്കുകയായിരുന്നു.   ദൃശ്യങ്ങളിൽ വീട്ടിലെ ജോലിക്കാരി അടുക്കള വാതിൽ അടയ്ക്കുന്നതും ഒരു പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്യുകയാണ്. അതുപയോ​ഗിച്ച് മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.    गाजियाबाद में घरेलू नौकरानी रीना मूत्र में आटा गूंथकर बनाकर खिलाती थी रोटियां , मालिक लोग उसको घर का टॉयलेट इस्तेमाल नहीं करने देते थे ,,, #Ghaziabad #यूपी pic.twitter.com/u5PgXa6iag — TANVIR RANGREZ (@virjust18) October 16, 2024   പിന്നാലെ, ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ ജോലിക്കാരിയാണ് എന്നും ഒരുതരത്തിലും അവർ തെറ്റായി എന്തെങ്കിലും ചെയ്യുമെന്ന് സംശയിച്ചിരുന്നില്ല എന്നുമാണ് വീട്ടുടമ പറയുന്നത്. അതേസമയം വീട്ടുകാർ അവളെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നും അതിനാലാണ് പാത്രത്തിൽ മൂത്രമൊഴിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്.   വേവ് സിറ്റിയിലെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ലിപി നാഗയച്ച് കേസെടുത്തതായി സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അതേസമയം ജോലിക്കാരി ഈ ആരോപണങ്ങളെല്ലാം തന്നെ നിഷേധിക്കുകയാണുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button