Health Tips

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ കുടിക്കരുത്, പകരം ചെയ്യേണ്ടത്.

ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.
പ്രത്യേകിച്ച്‌ ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു അറിവില്ലായ്മ. ഭക്ഷണം കഴിയ്‌ക്കുമ്ബോഴാണോ കഴിയുമ്ബോഴാണോ വെള്ളം കുടിയ്‌ക്കേണ്ടതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. ഇതിലുമുണ്ട്, ചില കാര്യങ്ങള്‍.

ഭക്ഷണത്തിന്‌ അര മണിക്കൂര്‍ മുമ്ബ് വെള്ളം കുടിക്കണം. ഇത്‌ ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ലിവര്‍, ഗോള്‍ ബ്ലാഡര്‍ എന്നിവയ്‌ക്ക്‌ ഈര്‍പ്പം നല്‍കുകയും ചെയ്യും. ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്‌ക്കുന്നത്‌ ബൈല്‍, വയറ്റിലെ ആസിഡ്‌ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ദഹനത്തിന്‌ തടസമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

ആയുര്‍വേദ ശസ്ത്രമനുസരിച്ച്‌ ഭണത്തിന് അരമണിക്കൂര്‍ മുൻപോ, അര മണിക്കൂർ കഴിഞ്ഞോ വെള്ളം കുടിയ്ക്കുന്നതും ഉചിതമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button