Business

ഐഫോണ്‍ 16ഇ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു; ഓഫറോടെ പുതിയ ഐഫോണ്‍ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16ഇ-യുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ ശ്രേണിയായ ഐഫോണ്‍ എസ്ഇ മോഡലുകള്‍ക്ക് പകരം ആപ്പിള്‍ ഇന്‍റലിജന്‍സ് അടക്കമുള്ള വമ്പന്‍ ഫീച്ചറുകളോടെ അവതരിപ്പിച്ച പുത്തന്‍ ഹാന്‍ഡ്‌സെറ്റാണ് ഐഫോണ്‍ 16ഇ. ഐഫോണ്‍ 16 സീരീസിലെ അടുത്ത അംഗം എന്ന നിലയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ എങ്ങനെ ഐഫോണ്‍ 16ഇ ബുക്ക് ചെയ്യാമെന്നും, ലഭ്യമായ ഓഫറുകള്‍ എന്തൊക്കെയെന്നും നോക്കാം.  ഫെബ്രുവരി 28നാണ് ഐഫോണ്‍ 16ഇ-യുടെ വില്‍പന രാജ്യത്ത് ആരംഭിക്കുക. ഇതിന് മുമ്പ് ഫോണ്‍ ആപ്പിള്‍ സ്റ്റോര്‍ വഴി ഓണ്‍ലൈനോ ഓഫ്‌ലൈനോ ആയി പ്രീ-ബുക്ക് ചെയ്യാം. ഇതിന് പുറമെ അംഗീകൃത തേഡ്-പാര്‍ട്ടി റീടെയ്‌ലര്‍മാര്‍ വഴിയും ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ ഐഫോണ്‍ 16ഇ ഓര്‍ഡര്‍ ചെയ്യും മുമ്പ് ഇവര്‍ അംഗീകൃത റീസെല്ലര്‍മാരാണോ എന്ന് ഉറപ്പുവരുത്തണം. 4000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ടോടെ, 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യം ആപ്പിള്‍ വെബ്‌സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപ മുതല്‍ 67000 രൂപ വരെ ട്രേഡ് ഇന്‍-ഇന്‍ ഓഫറും ആപ്പിള്‍ ഐഫോണ്‍ 16ഇയുടെ വില്‍പനരാംഭത്തില്‍ നല്‍കുന്നു. Read more: 48 എംപി ക്യാമറ, എ18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ്; കൊടുങ്കാറ്റാവാൻ ഐഫോൺ 16ഇ അവതരിപ്പിച്ച് ആപ്പിൾ, വിലയറിയാം മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഐഫോണ്‍ 16ഇ പുറത്തിറക്കിയിരിക്കുന്നത്. 128GB, 256GB, 512GB മോഡലുകള്‍ക്ക് യഥാക്രമം 59,990 രൂപ, 69,990 രൂപ, 89,990 രൂപ എന്നിങ്ങനെയാണ് വില. കറുപ്പും വെളുപ്പും എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. ഐഫോൺ 16ഇ ഇപ്പോൾ പരിഗണിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ഐഫോൺ 16 സീരീസ് മോഡലാണ്.  കരുത്തുറ്റ എ18 ചിപ്പ്, 48 എംപി സിം​ഗിൾ റീയർ ഫ്യൂഷൻ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, ആപ്പിളിന്‍റെ സ്വന്തം 5ജി മോഡം, ഉപ​ഗ്രഹ സേവനം, ആപ്പിൾ ഇന്‍റലിജൻസ് തുടങ്ങി വമ്പൻ അപ്​ഗ്രേഡുകളോടെയാണ് ഐഫോൺ 16ഇ ആപ്പിള്‍ വിപണിയിലിറക്കിയത്. ഐഫോൺ 16ഇയിൽ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ആണുള്ളത്. ഐഫോൺ SE സീരീസിൽ കാണുന്ന പരമ്പരാഗത മ്യൂട്ട് സ്വിച്ചിന് പകരം ഐഫോണ്‍ 16ഇ-യില്‍ ഒരു ആക്ഷൻ ബട്ടൺ ഉണ്ട്. 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16ഇ വാഗ്‍ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button