Business

കാർ വാങ്ങാൻ മികച്ച അവസരം! ഒരു ലക്ഷം രൂപ വരെ കിഴിവ്; ഈ മൂന്ന് കാറുകൾക്ക് വില കുറഞ്ഞു

പുതിയ കാർ വാങ്ങാനുള്ള പ്ലാനുള്ളവർക്ക് മികച്ച അവസരമാണിത്. ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നീ മൂന്ന് കമ്പനികളും പുതിയ കാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരുലക്ഷം രൂപ വരെ ബമ്പർ കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. ഈ വാഹനങ്ങൾക്കൊപ്പം ക്യാഷ് ഡിസ്‌കൗണ്ടുകൾ, സ്ക്രാപ്പ് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഓഫറുകൾ, എക്സ്ചേഞ്ച് തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2025 മാർച്ച് 31 വരെ മാത്രമേ നിങ്ങൾക്ക് കിഴിവിന്റെ ആനുകൂല്യം ലഭിക്കൂ, ഈ കമ്പനികളുടെ ഏതൊക്കെ മോഡലുകൾക്കാണ് പരമാവധി കിഴിവ് ലഭിക്കുന്നതെന്ന് അറിയാം. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് ഈ ഹ്യുണ്ടായി ഹാച്ച്ബാക്കിന് 68,000 രൂപ വരെ കിഴിവ് നൽകുന്നു. ഈ കാറിന്റെ അടിസ്ഥാന വേരിയന്റ് 5,98,300 രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാകും, അതേസമയം ഉയർന്ന വേരിയന്റ് വാങ്ങാൻ നിങ്ങൾ 8,38,200 രൂപ എക്സ്-ഷോറൂം വിലയായി ചെലവഴിക്കേണ്ടിവരും. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര  ഈ മാരുതി കാറിന്റെ മാനുവൽ ട്രാൻസ്മിഷൻ പെട്രോൾ വേരിയന്റിലും സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിലും 1.1 ലക്ഷം രൂപ വരെ ലാഭിക്കാൻ മികച്ച അവസരമുണ്ട്. ഈ കാറിനൊപ്പം 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 65,000 രൂപ വരെ സ്ക്രാപ്പ് ഡിസ്‌കൗണ്ടും നൽകുന്നു. ഈ കാറിന്റെ അടിസ്ഥാന സിഗ്മ, സിഎൻജി വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ടിന്റെ ആനുകൂല്യം നൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ കാറിന്റെ എക്സ്-ഷോറൂം വില 11.19 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്. ടാറ്റ ടിയാഗോ ഇവി  ടാറ്റ മോട്ടോഴ്‌സിന്റെ ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് മാർച്ചിൽ മികച്ച കിഴിവോടെ വിൽക്കുന്നു. കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി 2024 മോഡലുകൾക്ക് 85,000 രൂപ കിഴിവും 15,000 രൂപ അധിക ഗ്രീൻ ബോണസ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം ഈ കാർ വാങ്ങുന്നതിലൂടെ മൊത്തത്തിൽ ഒരു ലക്ഷം രൂപ വരെ ലാഭിക്കാൻ നല്ലൊരു അവസരമുണ്ടെന്നാണ്. 2025 മോഡലിൽ നിങ്ങൾക്ക് 40,000 രൂപ വരെ ലാഭിക്കാം. ടിയാഗോ ഇലക്ട്രിക് മോഡലിന്റെ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button