Kerala
അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണു; 44 കാരന് ദാരുണാന്ത്യം

കൊച്ചി: അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
