അഭിഷേക് ശർമയുടെ വെടിക്കെട്ടില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ, എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ രണ്ടാം ജയത്തോടെ സെമിയിൽ
ദുബായ്: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യ എക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ യെ തോല്‍പ്പിച്ച ഇന്ത്യ എ രണ്ടാം മത്സരത്തില്‍ യുഎഇ എയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സെമിയിലെത്തി.ആദ്യം ബാറ്റ് ചെയ്ത യുഎഇ എ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍(24 പന്തില്‍ 58) ഇന്ത്യ 10.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഭിഷേകിന് പുറമെ ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആറ് റണ്‍സുമായി നെഹാല്‍ വധേരയും 12 റണ്‍സോടെ ആയുഷ് ബദോനിയും പുറത്താകാതെ നിന്നു. സെമി ഉറപ്പിക്കുന്ന ആദ്യ ടീമായ ഇന്ത്യക്ക് ബുധനാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍. യുഎഇ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(8) ആദ്യ ഓവറില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും ചേര്‍ന്ന് 7.2 ഓവറില്‍ ഇന്ത്യൻ സ്കോര്‍ 81 റണ്‍സിലെത്തിച്ചു. അഭിഷേക് അഞ്ച് ഫോറും നാല് സിക്സും പറത്തി 24 പന്തില്‍ 58 റണ്‍സടിച്ച് വിജയത്തിനരികെ വീണപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 21 റണ്‍സെടുത്തു. ഇതിലും മികച്ച ക്യാച്ച് സ്വപ്നങ്ങളില്‍ മാത്രം, യുഎഇ താരത്തെ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി അയുഷ് ബദോനി നേരത്തെടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടായിരുന്നു. 50 റണ്‍സെടുത്ത രാഹുല്‍ ചോപ്രയും 22 റണ്‍സെടുത്ത ക്യാപ്റ്റനും മലയാളി താരവുമായ ബാസില്‍ ഹമീദും 10 റണ്‍സെടുത്ത മായങ്ക് രാജേഷ് കുമാറും മാത്രമാണ് യുഎഇ എ ടീമിനായി രണ്ടക്കം കടന്നത്. വനിതാ ടി20 ലോകകപ്പിന്‍റെ ടീമിനെ തെരഞ്ഞെടുത്ത് ഐസിസി, ഒരേയൊരു ഇന്ത്യൻ താരം മാത്രം ടീമില്‍ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മായങ്ക് കുമാറിനെ നഷ്ടമായ യുഎഇക്ക് രണ്ടാം ഓവറില്‍ ആര്യാൻഷ് ശര്‍മയുടെ വിക്കറ്റും നഷ്ടമായി. നിലാൻഷ് കേസ്‌വാനിയും രാഹുല്‍ ചോപ്രയും പ്രതീക്ഷ നല്‍കിയെങ്കിലും മായങ്കിനെ അന്‍ഷുല്‍ കാംബോജ് വീഴ്ത്തി. വിഷ്ണു സുകുമാരന്‍(0), സയ്യിദ് ഹൈദര്‍ ഷാ(4) എന്നിവരെ കൂടി പിന്നാലെ നഷ്ടമായതോടെ 39-5ലേക്ക് കൂപ്പുകുത്തിയ യുഎഇയെ രാഹുല്‍ ചോപ്രയുടെയും ബാസില്‍ ഹമീദിന്‍റെയും പോരാട്ടമാണ് 100 കടത്തിയത്. ഇന്ത്യ എക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രമണ്‍ദീപ് സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.