CrimeKerala

അഞ്ചലിൽ യുവതിയെയും രണ്ട് കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

കൊല്ലം : അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ പോണ്ടിച്ചേരിയിൽ നിന്നാണ് സിബിഐ പ്രതികളെ പിടികൂടിയത്. ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2021ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പത്താൻകോട്ട് യൂണിറ്റിലായിരുന്നു പ്രതികൾ ജോലി ചെയ്തിരുന്നത്.

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയും അവിവാഹിതയുമായു രഞ്ജിനിയും രണ്ട് പെൺകുട്ടികളും കൊല്ലപ്പെട്ടത്. ഈ കേസിൽ സെെനികരായ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാൽ 2006 മുതൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. സെെന്യത്തിലേക്കും ഇവർ തിരികെ പോയില്ല. ഇവരുവരും രാജ്യത്തിന് പുറത്തേക്ക് പോയിയെന്നാണ് കരുതിയിരുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച ഇവരെക്കുറിച്ചുള്ള വിവരം ചെന്നെെ യൂണിറ്റിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു വിലാസത്തിൽ വ്യാജപേരുകളിൽ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു ഇവർ. ഇവർക്ക് കുട്ടികളുമുണ്ട്. ഇന്റീരിയർ ഡിസെെൻ സ്ഥാപം നടത്തിവരികയായിരുന്നു പ്രതികൾ. ഇവരെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.

ദിബിൽ കുമാറിന് രഞ്ജിനിയിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബിൽ കുമാറിനെതിരെ രഞ്ജിനിയുടെ കുടുംബം പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎൻഎ അടക്കം പരിശോധിക്കാൻ വനിത കമ്മീഷൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകൾ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം ദിബിൽ കുമാറും രാജേഷും അവിടെയെത്തി മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button