ശൈത്യകാലത്ത് ചര്‍മ്മത്തില്‍ കടുകെണ്ണ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ
ഇന്ത്യയിൽ പലയിടങ്ങളിലും പാചകത്തിന് കടുകെണ്ണ ഉപയോഗിക്കാറുണ്ട്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കടുകെണ്ണയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാല്‍ സമ്പന്നമാണ് കടുകെണ്ണ. മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ കടുകെണ്ണ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് കടുകെണ്ണ. കൂടാതെ കടുകെണ്ണയില്‍ സെലീനിയം ഉള്‍പ്പടെയുള്ള ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. കടുകെണ്ണയിലെ വിറ്റമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പുകളും ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കുന്നു. ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും വരള്‍ച്ച തടയാനം തലമുടി കൊഴിച്ചില്‍ തടയാനും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആിഡ് തുടങ്ങിയവ അടങ്ങിയ കടുകെണ്ണ ശൈത്യകാലത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ജലാംശം പ്രദാനം ചെയ്യാനും ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാനും സഹായിക്കും. തണുപ്പുകാലത്ത് മോയ്സ്ചറൈസറായി ഇവ ഉപയോഗിക്കാം. വിണ്ടുകീറിയ പാദങ്ങളിലും പരുക്കൻ കൈമുട്ടുകളിലുമൊക്കെ ഇവ പുരട്ടാം. ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഇതിനായി കടുകെണ്ണ ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യാം. കടുകെണ്ണയിൽ ആന്റിമൈക്രോബിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. കടുകെണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റാന്‍ സഹായിക്കും. ശൈത്യകാലത്ത് കൂടുതലായി കാണപ്പെടുന്ന എക്‌സിമ, ചുണങ്ങു തുടങ്ങിയ ചർമ്മപ്രശ്‌നങ്ങളെ തടയാൻ പതിവായി കടുകെണ്ണ പുരട്ടുന്നത് നല്ലതാണ്. ശൈത്യകാലത്ത് സന്ധി വേദനയുളളവര്‍ക്ക് കടുകെണ്ണ പുരട്ടാവുന്നതാണ്. ഇതിൻ്റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദനയിൽ നിന്നും വീക്കത്തിൽ നിന്നും ആശ്വാസം നൽകുന്നു.