ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

വാഴപ്പഴങ്ങളിൽ കേമനാണ് ചെങ്കദളിപ്പഴം അഥവാ കപ്പ പഴം. വിറ്റാമിന്‍ സി, ബി6, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചെങ്കദളിപ്പഴം. ചെങ്കദളിപ്പഴം അഥവാ കപ്പ പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ ചെങ്കദളിപ്പഴം കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചെങ്കദളിപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസെമിക സൂചിക കുറവായതിനാല്‍ കപ്പ പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ചെങ്കദളിപ്പഴം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ചെങ്കദളിപ്പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കപ്പ പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
