Business

ബ്രെസയും വെന്യുവും നെക്സോണുമൊക്കെ ഭയക്കുന്ന മോഡൽ, കിയ സിറോസിന്‍റെ പുതിയ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ തുടർച്ചയായ വർധനയുണ്ട്. ഇത് കണക്കിലെടുത്ത് മുൻനിര ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ പുതിയ കോംപാക്റ്റ് എസ്‌യുവിയായ സിറോസ് അവതരിപ്പിക്കാൻ പോകുന്നു. കമ്പനിയുടെ വരാനിരിക്കുന്ന എസ്‌യുവി കിയ സിറോസ് ഡിസംബർ 19 ന് അരങ്ങേറും. ലോഞ്ചിന് മുമ്പ് വീണ്ടും കമ്പനി സിറോസിൻ്റെ ടീസർ വീഡിയോ പുറത്തിറക്കി. ഈ ടീസർ അതിൻ്റെ ചില പുതിയ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തി. പുതിയ ടീസർ ഇപ്പോൾ അതിൻ്റെ ബോക്‌സി സിലൗറ്റ് കൂടുതൽ വ്യക്തമായി കാണിക്കുന്നു. ഇതാ വാഹനത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ അറിയാം. സിറോസിന് ഒരു ബോക്‌സി ഡിസൈൻ ആയിരിക്കും. അതേ സമയം, എസ്‌യുവിക്ക് 2D കിയ ലോഗോയുള്ള ക്ലാംഷെൽ ബോണറ്റുമുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎൽ എന്നിവയും കാറിൽ നൽകിയിട്ടുണ്ട്. ടോപ്പ് വേരിയൻ്റിൽ 17 ഇഞ്ച് വരെയാകാൻ കഴിയുന്ന ഒരു അലോയ് വീൽ ഡിസൈൻ എസ്‌യുവിക്ക് ലഭിക്കും. ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും പിന്നിൽ എൽ ആകൃതിയിലുള്ള ഹൈ-മൗണ്ടഡ് ടെയിൽ ലൈറ്റുകളും ഇതിന് ലഭിക്കുന്നു. ഈഎസ്‌യുവിക്ക് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ടെറയിൻ മോഡുകളും, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, വയർലെസ് ചാർജർ, യുഎസ്‍ബി – സി പോർട്ട്, പനോരമിക് സൺറൂഫ്, ADAS സ്യൂട്ട് എന്നിവയുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും ടീസർ ചിത്രത്തിൽ കാണിക്കുന്നു. കിയ സിറോസിന് 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ടാകും. കാർ എഞ്ചിനിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും. വിപണിയിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, സ്‌കോഡ കൈലാക്ക്, മഹീന്ദ്ര XUV 3X0 തുടങ്ങിയ മോഡലുകളുമായാണ് കിയ സിറോസ് മത്സരിക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button