Health Tips

ഒരു ചീപ്പ് തന്നെ കുറെ നാൾ ഉപയോ​ഗിക്കരുത്, കാരണം അറിയാം

മുടി ചീകി വ്യത്തിയാക്കി വയ്ക്കുന്നതിന് നമ്മൾ എല്ലാവരും ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് ചീപ്പ്. മുടിയുടെ പല പ്രശ്‌നങ്ങൾക്കും ചീപ്പ് ഒരു പ്രധാന കാരണമാണെന്ന് അധികം ആളുകളും അറിയാതെ പോകുന്നു. മുടിയുടെ സ്വാഭാവം അനുസരിച്ച് ചീപ്പ് തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഗുണം ചെയ്യുന്നത്.  വൃത്തിഹീനമായ ചീപ്പ് ഉപയോ​ഗിക്കുമ്പോൾ മുടിയുടെ ആരോ​ഗ്യത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. എപ്പോഴും ചീപ്പ് ഉപയോ​ഗിക്കുന്നത്  മുടികൊഴിച്ചിലിന് കാരണമാകുമെന്ന് 2009 ലെ ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ ട്രീറ്റ്‌മെൻ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.  അഴുക്കുള്ള ചീപ്പ് ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെയും തലയോട്ടിയിലെ ശുചിത്വത്തെയും കാര്യമായി ദോഷകരമായി ബാധിക്കുമെന്ന് സൗന്ദര്യശാസ്ത്ര ഫിസിഷ്യനും കോസ്മെറ്റോളജിസ്റ്റുമായ ഡോ. കരുണ മൽഹോത്ര പറയുന്നു. കൂടാതെ, ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ തലയിൽ അടിഞ്ഞ് കൂടുന്നതിന് ഇടയാക്കുന്നു.  വൃത്തിയില്ലാത്ത ബ്രഷ് ഉപയോഗിക്കുന്നത് തലയോട്ടിയിൽ അഴുക്ക് കൂടുന്നതിനും തലയിൽ പേൻശല്യം കൂട്ടുന്നതിനും കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. അഴുക്ക്, എണ്ണ എന്നിവ തലയിൽ അടിഞ്ഞുകൂടുന്നത് മുടി പെട്ടെന്ന് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കും. ചീപ്പ് എങ്ങനെ വൃത്തിയാക്കാം? ആദ്യം ചീപ്പിലുള്ള മുടി മാറ്റുക. കൈ കൊണ്ടോ, സേഫ്റ്റിപിൻ, ഹെയർപിൻ എന്നിവ ഉപയോഗിച്ചോ മുടി നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് കുറച്ച് നേരം സോപ്പുവെള്ളത്തിലോ ചൂട് വെള്ളത്തിലോ ഇട്ട് വയ്ക്കുക. വൃത്തിയാക്കിയ ശേഷം വെള്ളമുപയോഗിച്ച് സോപ്പിന്റെ അംശം കഴുകി കളയണം. പിന്നീട് ചീപ്പ് തുണി കൊണ്ട് തുടച്ച് ഉണക്കിയെടുക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചീപ്പ് വൃത്തിയാക്കുന്നത് നല്ലതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button