Health Tips

പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?

പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?  വണ്ണം കൂടുമെന്ന് പേടിച്ച് പലരും പാൽ കുടിക്കുന്നത് ഒഴിവാക്കാറുണ്ട്. വസ്തവത്തിൽ പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?   പാലിന് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയില്ല. പാൽ ആരോഗ്യകരവും പ്രോട്ടീൻ ധാരാളമായി അടങ്ങിയ പാനീയവുമാണ്. ഉപേശികളുടെ നിർമ്മാണത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. ഒരു കപ്പ് മുഴുവൻ പാലിൽ ഏകദേശം 4.5 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു കപ്പ് പാട മാറ്റിയ പാലിൽ 0.3 ഗ്രാമിൽ താഴെയാണ് കൊഴുപ്പുള്ളത്.    കൊഴുപ്പില്ലാത്ത പാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ന്യൂട്രിയൻ്റ്സ് ജേർണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.    പാൽ വിറ്റാമിൻ എ, ഡി എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചില രോഗങ്ങൾ ഉണ്ടാകാനുള്ള  അപകടസാധ്യത തടയാനും ഇതിന് കഴിയും. പാൽ ആരോഗ്യകരവും ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടവുമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.  250 മില്ലി പാലിൽ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ദിവസവും പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button