Spot light

കഴിക്കണ്ട, കണ്ടപ്പോൾ തന്നെ ഛർദ്ദിക്കാൻ തോന്നി’; ഓറിയോ ബിസ്കറ്റിട്ട് ഓംലെറ്റ്, വല്ലാത്ത ചതിയെന്ന് കമന്‍റ്

പലതരത്തിലുള്ള വിചിത്രമായ വിഭവങ്ങളുടെ വീഡിയോകളും ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇത് കാണുമ്പോൾ ആരായാലും ചോദിച്ചു പോകും, എന്തിനിത് ചെയ്യുന്നു? എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.  ഓംലറ്റ് ആരാധകരല്ലാത്ത ആളുകൾ ഇവിടെ ചുരുക്കമാണ്. ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റ് കഴിക്കാനായി മാത്രം തട്ടുകട തേടിപ്പോകുന്നവർ തന്നെ അനേകമുണ്ട്. അത് വെറുമൊരു വിഭവം മാത്രമല്ല, ഒരു വികാരം കൂടിയാണ്. എന്തായാലും, പുതിയ പരീക്ഷണം ആ ഓംലെറ്റിലിട്ടാണ്.  ഫുഡ് വ്ലോ​ഗറായ ശിവം ശർമ്മയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഓംലെറ്റ് തയ്യാറാക്കാൻ വേണ്ടി മുട്ട എടുക്കുന്നതാണ്. മുട്ട പൊട്ടിച്ചടിച്ച ശേഷം അയാൾ അത് പാനിലേക്ക് ഒഴിക്കുന്നത് കാണാം. എല്ലാം സാധാരണ ഓംലെറ്റ് പോലെ തന്നെ. എന്നാൽ, അടുത്ത നിമിഷം അയാൾ ചെയ്യുന്ന കാര്യങ്ങളാണ് ആളുകളെ അമ്പരപ്പിക്കുന്നത്.  അയാൾ അതിലേക്ക് ഓറിയോ ബിസ്കറ്റ് വയ്ക്കുന്ന അസാധാരണമായ കാഴ്ചയാണ് അടുത്ത നിമിഷം കാണുന്നത്. അയാൾ ഓരോ ഓറിയോ ബിസ്കറ്റ് ആയി എടുത്ത് പാനിലെ ഓംലെറ്റിലേക്ക് വയ്ക്കുന്നതാണ് കാണുന്നത്. പിന്നീട്, ഈ ഓംലെറ്റ് മറിച്ച് മറുഭാ​ഗം കൂടി കുക്ക് ചെയ്യുന്നതും പിന്നീട് അത് ഒരു പ്ലേറ്റിൽ വെച്ച് വിളമ്പുന്നതും വീഡിയോയിൽ കാണാം.          View this post on Instagram                       A post shared by shivam sharma (@chaska_food_

) വീഡിയോ കണ്ടവർ കണ്ടവർ ചോദിച്ചത് ശരിക്കും എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് തന്നെ ആണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളും നൽകിയിരിക്കുന്നത്. ഈ ഓംലെറ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ ഛർദ്ദിക്കാൻ തോന്നി എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button