Health Tips

വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്. വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.    വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍  വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത്  രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി സ്മൂത്തി കുടിക്കുന്നതും നല്ലതാണ്.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് കിവി ജ്യൂസ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ നെല്ലിക്കാ ജ്യൂസും കുടിക്കാം.  വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കാ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ പപ്പായ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button