Kerala
വീട്ടുമുറ്റത്ത് ചപ്പുചവറുകൾക്ക് തീയിടവേ വയോധികൻ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വീട്ടിലെ ചപ്പുചവറുകൾ കത്തിക്കവേ തീ ആളിപ്പടർന്ന് വയോധികൻ പൊള്ളലേറ്റ് മരിച്ചു. പാറശ്ശാല പൂഴിക്കുന്ന വെങ്കടമ്പ് പിലായംകോണത്ത് സന്ധ്യഭവനിൽ മുരളീധരൻ നായരാണ് (80) മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. വീടിന് സമീപത്തെ ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവേ തീ ദേഹത്തേക്ക് പടരുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പത്മകുമാരി. മക്കൾ: പ്രമോദ്, സന്ധ്യ.
