CrimeKerala

അയൽ വീട്ടിലെ കോഴിയെ കൂട്ടിലടച്ചതിനെച്ചൊല്ലി തർക്കം; തിരഞ്ഞുവന്നവർ വയോധികനെ തല്ലിക്കൊന്നു, 3 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ ജില്ലയിലെ കുഭകോണത്താണ് സംഭവം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി.  വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ കൂട്ടിലടച്ചു. പിന്നാലെ അയൽവീട്ടിലെ സെൽവറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യൻ്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകൻ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യൻ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തർക്കം മുറുകിയപ്പോൾ സെൽവറാണിയും മക്കളും മുരുകയ്യൻെ മർദ്ദിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു.  കുഴഞ്ഞുവീണ മുരുകയ്യനെ മറ്റ് അയൽക്കാർ ചേർന്ന് കുംഭകോണത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽക്കാരിൽ നിന്ന് വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റുചെയ്തു.  പ്രതിഷേധം കനത്തു; ആദിവാസികളുടെ കുടിൽ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി, ഷെഡ്ഡ് കെട്ടി നൽകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button