നിരവധി ഗുണങ്ങൾ ഏറെയുള്ള പാവയ്ക്ക വീട്ടിൽ വളർത്താൻ ഇതാ 7 എളുപ്പ വഴികൾ,

പാവയ്ക്കയുടെ കയ്പ്പ് കാരണം ഒട്ടുമിക്ക പേരും ഇത് കഴിക്കാറില്ലെന്നത് സത്യമാണ്. എന്നാൽ നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാവയ്ക്ക. ഇത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ പരിചരണം ഇല്ലാതെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടി കൂടെയാണ് പാവയ്ക്ക. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. അതിനാൽ തന്നെ ഭക്ഷണത്തിൽ നിർബന്ധമായും ഇത് ചേർക്കേണ്ടതും പ്രധാനമാണ്. വിത്തുകൾ വാങ്ങി നട്ടുവളർത്തിയാൽ പാവയ്ക്ക നന്നായി വളരുന്നു. വിത്തുകൾ നല്ലത് നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. വേരുകൾ ആഴത്തിൽ ഇറങ്ങി പടരുന്നതുകൊണ്ട് തന്നെ വലിപ്പമുള്ള ചെടിച്ചട്ടിയാവണം പാവയ്ക്ക വളർത്താൻ തിരഞ്ഞെടുക്കേണ്ടത്. ചൂടുള്ളതും നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുകയും ചെയ്യുന്ന സ്ഥലത്താവണം പാവയ്ക്ക നട്ട് വളർത്തേണ്ടത്. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യ പ്രകാശം ലഭിക്കണം. രാത്രി മുഴുവനും നടൻ ഉദ്ദേശിക്കുന്ന വിത്തുകൾ വെള്ളത്തിലിട്ട് കുതിർക്കാൻ മറക്കരുത്. ഡ്രൈ ആയുള്ള വിത്തുകൾ ചെറുതായിരിക്കും. ഒരിക്കൽ ഇത് മൃദുലമായാൽ ഇത് മണ്ണിൽ നടാവുന്നതാണ്. മണൽ, മണ്ണിര കമ്പോസ്റ്റ്, കൊക്കോപ്പീറ്റ്, വെള്ളം എന്നിവ ചേർത്താകണം ചെടി നട്ടുവളർത്തേണ്ടത്. ചെടിയിൽ ഇലകൾ വരാൻ തുടങ്ങിയാൽ ദിവസത്തിൽ ഒരിക്കൽ വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്. ദ്രാവക വളങ്ങൾ ഉപയോഗിച്ചാൽ ചെടി നന്നായി വളരുന്നു. ചെടിയിൽ പൂക്കൾ വരാൻ തുടങ്ങിയാൽ വളമിട്ട് കൊടുക്കാം.
