2025 ലും കുതിച്ചുയർന്ന് സ്വർണ വില; ജനുവരിയിൽ പുതിയ റെക്കോർഡിന് സാധ്യത
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. 57,440 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരൂ പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഇത് 57,200 രൂപയായിരുന്നു.
7,180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റ ഇന്നത്തെ വില. ഇന്നലെ 7,150 രൂപയായിരുന്നു. 30 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലുണ്ടായ വർധന. പുതുവർഷ തലേന്ന് നേരിയ കുറവ് അനുഭവപ്പെട്ട സ്വർണ വില, പക്ഷെ 2025 ഓടെ വീണ്ടും ഉയരുകയാണ്. ഇത് വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഏറെ നിരാശയുണ്ടാക്കുന്നു. വില വീണ്ടും 58000 ലേക്കുള്ള കുതിപ്പാണ് പ്രകടമാക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7180 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7833 രൂപയും പവന് 62,664 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ്.