Kerala
കൊല്ലങ്കോട് നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കൊല്ലങ്കോട് നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു(46), മകൻ സനോജ്(11) എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. കൊടുകപ്പാറയിലെ അമ്പിട്ടൻചള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇരുവരും. സമീപവാസികൾ ബിന്ദുവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് സനോജിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളിക്കാനിറങ്ങിയപ്പോഴുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം.
