National

നാഗാലാൻഡ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ടി നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും.ടി. നഗറിലെ വസതിയിൽനിന്നും തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആഗസ്റ്റ് എട്ടു മുതൽ ആശുപത്രിയിൽ ചികിത്സിലായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.1945 ഫെബ്രുവരി 16 ന് തഞ്ചാവൂരിൽ ജനിച്ചു. 1970-ൽ ഗണേശൻ ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി. 20 വർഷത്തോളം നാഗർകോവിൽ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ആർ.എസ്.എസിൽ പ്രവർത്തിച്ചു. 1991ൽ ബി.ജെ.പിയിൽ ചേർന്നു.2006-2009 കാലയളവിൽ തമിഴ്നാട് ബി.ജെ.പിയുടെ പ്രസിഡന്‍റായിരുന്നു. 2016ൽ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2021 ആഗസ്റ്റിൽ മണിപ്പൂർ ഗവർണറായി നിയമിതനായി. 2023 ഫെബ്രുവരി 19 വരെ ആ സ്ഥാനത്ത് തുടർന്നു. 2022 ജൂലൈ മുതൽ 2022 നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറായി അധിക ചുമതല വഹിച്ചു. 2023 ഫെബ്രുവരി മുതൽ നാഗാലാൻഡിന്റെ ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button