Business

ഒരു അക്കൗണ്ട് മതി ഒരു കുടുംബത്തിന്, യുപിഐ പുതിയ ഫീച്ചറിന്റെ നേട്ടങ്ങൾ അറിയാം

യുപിഐ ഇടപാടുകളിൽ വലിയ വർധനയാണ് കുറച്ച വർഷങ്ങൾകൊണ്ട് ഉണ്ടായത്. പ്രത്യേകിച്ചും കോവിഡിന് ശേഷം. ഇന്ന് യുപിഐ ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇനി ഒരു കുടുംബത്തിന് യൂപിഐ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയും. പൊതുവെ ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരാളുടെ ഫോണില്‍ മാത്രം ഒരു യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യം പരിഗണിച്ച് ഒരു യുപിഐ അകൗണ്ട് പല വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അല്ലെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് യുപിഐ സര്‍ക്കിള്‍. ഇതിലൂടെ, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭാര്യ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം, യുപിഐ അകൗണ്ട് ഉടമയ്ക്ക് നല്‍കാം. ഇതിന് കീഴില്‍, യുപിഐ ഇടപാടുകള്‍ നടത്താന്‍ ഒരു പ്രാഥമിക ഉപയോക്താവിന് പരമാവധി 5 പേരെ അനുവദിക്കാം. യുപിഐ സര്‍ക്കിള്‍ എങ്ങനെ ഉപയോഗിക്കാം? യുപിഐ ആപ്പ് തുറന്ന് ‘യുപിഐ സര്‍ക്കിള്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്സ്’ എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക. അടുത്തതായി,  കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കുന്നതിന് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും 1. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക അല്ലെങ്കില്‍ അവരുടെ യുപിഐ ഐഡി നല്‍കുക. യുപിഐ ഐഡി ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍,  യുപിഐ ഐഡി നല്‍കുമ്പോള്‍ ‘ആഡ് ടു മൈ യുപിഐ സര്‍ക്കിള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം,  ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. ആ വ്യക്തി  കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ട് എന്ന് ഉറപ്പാക്കണം. ഇതില്‍ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും: ‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘ അല്ലെങ്കില്‍ ‘അപ്രൂവ് എവരി പേയ്മെന്‍റ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍. ആദ്യ ഓപ്ഷനില്‍, ഇടപാടുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കാം, രണ്ടാമത്തെ ഓപ്ഷനില്‍  എല്ലാ ഇടപാടുകള്‍ക്കും അംഗീകാരം നല്‍കണം. ആവശ്യാനുസരണം ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക. ‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘  തിരഞ്ഞെടുക്കുകയാണെങ്കില്‍,  പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം, യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കുക. അങ്ങനെ, രണ്ടാമത്തെ ഉപയോക്താവിനെ യുപിഐ സര്‍ക്കിളിലേക്ക് ചേര്‍ക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button