Kerala

കോട്ടയത്ത് ‘വെജ്’ ഭക്ഷണങ്ങളുടെ വില നിർണയിച്ചു,ഊണ് 72 രൂപ, കഞ്ഞി-അച്ചാർ പയറും ഉൾപ്പെടെ 35, ശബരിമല സീസണിൽ എല്ലാ ഹോട്ടലുകൾക്കും ബാധകം

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും, കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിർണയിച്ചത്. ഇനം- വില(ജി.എസ്.ടി. ഉൾപ്പെടെ) 1 കുത്തരി ഊണ് – 72 രൂപ 2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ 3 കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) -35 രൂപ 4 ചായ(150 മില്ലി)- 12 രൂപ 5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ 6  കാപ്പി-(150 മില്ലി)-12 രൂപ 7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ 8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ 9 കട്ടൻ കാപ്പി(150 മില്ലി)-10 രൂപ 10 മധുരമില്ലാത്ത കട്ടൻകാപ്പി(150 മില്ലി)-08 രൂപ 11 കട്ടൻചായ(150 മില്ലി)-09 രൂപ 12  മധുരമില്ലാത്ത കട്ടൻചായ(150 മില്ലി)-09 രൂപ 13  ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ 14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ 15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ 16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ 17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ 18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-65 രൂപ 19 പൊറോട്ട 1 എണ്ണം-13 രൂപ 20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ 21- പ്ലെയിൻ റോസ്റ്റ്-36 രൂപ 22 -മസാലദോശ ( 175 ഗ്രാം) 52 രൂപ 23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ 24 -മിക്‌സഡ് വെജിറ്റബിൾ-31 രൂപ 25 പരിപ്പുവട (60 ഗ്രാം)-10 രൂപ 26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ 27 കടലക്കറി (100 ഗ്രാം)-32 രൂപ 28 ഗ്രീൻപീസ് കറി (100 ഗ്രാം)32 രൂപ 29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ 30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ 31 കപ്പ (250 ഗ്രാം ) -31 രൂപ 32 ബോണ്ട (50 ഗ്രാം)-10 രൂപ 33 ഉള്ളിവട-(60 ഗ്രാം)-12 രൂപ 34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12 35 തൈര് സാദം-48 രൂപ 36 ലെമൺ റൈസ് -45 രൂപ 37 മെഷീൻ ചായ -09 രൂപ 38 മെഷീൻ കാപ്പി- 11 രൂപ 39 മെഷീൻ മസാല ചായ- 15 രൂപ 40 മെഷീൻ ലെമൻ ടീ -15 രൂപ 41 മെഷീൻ ഫ്‌ളേവേർഡ് ഐസ് ടി -21 രൂപ ഈ വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്‌റ്റോന്ററുകളിലും ഇടത്താവളങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. തീർഥാടകർക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കേണ്ടതാണ്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button