സഞ്ജു ടീമിൽ വേണം, ഇല്ലെങ്കിൽ ഇന്ത്യ എട്ട് നിലയിൽ തോൽക്കും: മുഹമ്മദ് കൈഫ്

അടുത്ത മാസം ഒൻപതിന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ നാളെ പ്രഖ്യാപിക്കും. ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ട്. നായകനായി സൂര്യകുമാർ യാദവിനെ തന്നെ പരിഗണിക്കും.
ഇപ്പോഴിതാ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയുമാണ് കൈഫ് ഏഷ്യാ കപ്പ് ടീമിലെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറിൽ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ബാറ്റിംഗിനിറങ്ങുന്നത്. ഗില്ലും ഹാര്‍ദ്ദിക്കുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
സഞ്ജുവിന്റെ ബാക്ക് അപ്പായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയെയാണ് കൈഫ് തെരഞ്ഞെടുത്തത്. ഫിനിഷറായി ശിവം ദുബെയെയും കൈഫ് ടീമിലെടുത്തു. സ്പിന്നര്‍മാരായി അക്സര്‍ പട്ടേലിനൊപ്പം വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൈഫ് ടീമിലെടുത്തപ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ടീമിലുള്ളത്.
