പ്രമേഹം ഉള്ളവർ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണോ?
പ്രമേഹമുള്ളവർക്ക് സാധാരണ ഭക്ഷണശൈലി പിന്തുടരാനാകില്ല. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾ വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നിരുന്നാലും, പ്രമേഹമുണ്ടെന്ന് കരുതി ഒരാൾ ആസ്വദിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തണമെന്ന് അർത്ഥമാക്കുന്നില്ല. പ്രമേഹ രോഗികൾക്ക് മിക്ക ഭക്ഷണങ്ങളും നിയന്ത്രിതമായ അളവിൽ കഴിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ചുവന്ന മാംസം കഴിക്കുന്നത് കുറഞ്ഞ അളവിലുള്ള ഉപഭോഗത്തിൽ പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, മാംസപ്രേമികൾക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ കഴിക്കുന്നത് നിർത്തണോ? പ്രമേഹമുള്ള ആളുകൾക്ക് ഭക്ഷണത്തിൽ നിന്ന് മാംസം പൂർണ്ണമായും നീക്കം ചെയ്യേണ്ട ആവശ്യമില്ല, എന്നാൽ മാംസാഹാരം കഴിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
പ്രമേഹമുള്ളവർ പൂരിത കൊഴുപ്പും ട്രാൻസ്ഫാറ്റും ഒഴിവാക്കണം, കാരണഇത് ശരീരഭാരം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കൂട്ടുകയും അതുവഴി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും