‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും , ഇത് തമിഴ്നാടിന്റെ സ്വപ്നം’ ; മന്ത്രി ഐ പെരിയസ്വാമി

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ.പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികള്‍ക്കു കഴിഞ്ഞയാഴ്ച തമിഴ്‌നാടിനു കേരളം അനുമതി നല്‍കിയിരുന്നു. ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണു തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.