Health Tips

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ​ഹൃദയത്തിൻ്റെ ആരോ​ഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഹൃദയത്തിന് പണി നല്‍കുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ആരോഗ്യകരമായ ഭക്ഷണക്രമം   ഹൃദയാരോഗ്യത്തിന് ഭക്ഷണം അത്യന്താപേക്ഷിതമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം കൊളസ്ട്രോളിൻ്റെയും രക്തസമ്മർദ്ദത്തിൻ്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കും. പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, സോഡിയം എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. പകരം  ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ മത്സ്യം, നട്സ്, വിത്തുകൾ തുടങ്ങിയവ കഴിക്കുക. കൂടാതെ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

2. വ്യായാമം ചെയ്യുക ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. പതിവ് ശാരീരിക വ്യായാമം ഹൃദയപേശികളെ സംരക്ഷിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.

  3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കുന്നത് നല്ലതാണ്. 

4. ഉറക്കം ഉറക്കക്കുറവും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ രാത്രി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക. ഇത് ശരീരത്തിന്‍റെ മാത്രമല്ല, മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.

  5. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക  അമിത വണ്ണം കുറയ്ക്കുന്നത് കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. 

6. പുകവലിയും മദ്യപാനവും ഒഴിവാക്കുക പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button