Entertaiment

റെക്കോ‌ർഡ് ആ മമ്മൂട്ടി ചിത്രത്തിനല്ല, കോടി ക്ലബ് തുറന്നത് 1983ൽ മലയാളത്തി‌ൽ മറ്റൊരു സൂപ്പ‍ർഹിറ്റ് ചിത്രത്തിന്

കളക്ഷൻ കണക്കുകളാണ് ഇന്ന് ഓരോ സിനിമയുടെയും വിജയത്തിന്റെ അളുവകോല്‍. ഇന്ത്യയില്‍ 2000 കോടി ക്ലബിലെത്തിയ ആമിര്‍ ചിത്രം ദംഗലിനാണ് കൂടുതല്‍ കളക്ഷൻ നേടിയതിന്റെ റെക്കോര്‍ഡ്. മലയാളം ആഗോളതലത്തില്‍ ആകെ 200 കോടി രൂപയിലധികം ബിസിനസ് നേടി റെക്കോര്‍ഡിട്ടത് മഞ്ഞുമ്മല്‍ ബോയ്‍സിലൂടെയാണ്. എന്നാല്‍ 1983ല്‍ മലയാളം ആദ്യമായി കോടി ക്ലബില്‍ എത്തിയിരുന്നു എന്ന് മനസിലാക്കുന്നത് ആവേശമുണ്ടാക്കുന്ന ഒന്നാകും. കോടി ക്ലബിലെത്തിയ മലയാളത്തിലെ ആദ്യ സിനിമ മമ്മൂട്ടി നായകനായ ന്യൂ ഡല്‍ഹിയാണ് എന്ന് നേരത്തെ സംവിധായകൻ ഒരു അഭിമുഖത്തില്‍ ജോഷി അവകാശപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടി നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രം ന്യൂഡല്‍ഹി  1987ലാണ് പ്രദര്‍ശനത്തിന് എത്തിയത്. .തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോള്‍ വൻ തിരിച്ചുവരവുമായിരുന്നു മമ്മൂട്ടിക്കും ജോഷിക്കും ന്യൂ ഡെല്‍ഹി. എന്നാല്‍ മമ്മൂട്ടി നായകനായ മറ്റൊരു സിനിമയാണ് മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസില്‍ ആദ്യമായി ഒരു കോടി ക്ലബില്‍ എത്തിയത് എന്നാണ് ഐഎംഡിബിയുടെ കണ്ടെത്തല്‍. മമ്മൂട്ടിയെ നായകനാക്കി ജോഷി തന്നെ സംവിധാനം ചെയ്‍ത “ആ രാത്രിയില്‍” എന്ന സിനിമ ആണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയ ചിത്രം എന്നാണ് ഐംഡിബി വ്യക്തമാക്കുന്നത്. 1983 ഏപ്രില്‍ 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മോഹൻലാല്‍ പ്രധാന വേഷങ്ങളില്‍ ഒന്നായെത്തിയ ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്‍ക്കും ബോക്സ് ഓഫീസില്‍ അതേ വര്‍ഷം ഒരു കോടി ക്ലബില്‍ എത്തി. ഭരത് ഗോപിയും വേഷമിട്ട് ഫാസില്‍ സംവിധാനം ചെയ്‍ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്‍ക്ക് 1983 ഒക്ടോബര്‍ ഏഴിനായിരുന്നു റിലീസ് ചെയ്‍തത്. ഐഎംഡിബിയുടെ കണക്കുകള്‍ പ്രകാരം മമ്മൂട്ടിയുടെ ജോഷി ചിത്രം ന്യൂഡല്‍ഹിയാണ് മലയാളത്തില്‍ നിന്ന് ആദ്യമായി രണ്ട് കോടി ക്ലബില്‍ എത്തുന്നത്. 1987ല്‍ ഇരുപതാം നൂറ്റാണ്ടും രണ്ട് കോടി ക്ലബില്‍ എത്തിയപ്പോള്‍ മോഹൻലാലിന് വമ്പൻ വിജയമായി. എന്നാല്‍ മലയാളത്തില്‍ നിന്ന് മൂന്ന് ക്ലബിന്റെ റെക്കോര്‍ഡ് മോഹൻലാലിനാണ്. ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വമ്പൻ ഹിറ്റാകുകയും ആദ്യമായി മലയാളത്തില്‍ മൂന്ന് കോടി ക്ലബില്‍ എത്തുകയും ചെയ്‍തുവെന്നാണ് മനസ്സിലാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button