Entertaiment

ഇത് പുഷ്പരാജ്- ഭൻവർസിം​ഗ് പോരാട്ടം; മാസ് ആക്ഷൻ ഫയറുമായി പുഷ്പ 2 ട്രെയിലർ

അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിന്റെ ട്രെയിലർ റിലീസ് ചെയ്തു. പാട്നയിലെ വൻ ജനസാ​ഗരത്തിന് മുന്നിൽ വച്ചായിരുന്നു ട്രെയിലർ പുറത്തുവിട്ടത്. ആദ്യഭാ​ഗത്തേതിൽ നിന്നും വിഭിന്നമായി അല്ലു അർജുനും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും തമ്മിലുള്ള മാസ് ഫൈറ്റ് കോമ്പിനേഷൻ സീനുകൾ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നുണ്ട്. പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ഫഹദ് ഫാസിലിന്‍റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്നും വ്യക്തമാണ്. ട്രെയിലറിലെ ഫഹദിന്‍റെ സ്ക്രീന്‍ പ്രെസന്‍സും സ്റ്റൈലും എല്ലാം അതിന് വഴിവയ്ക്കുന്നുണ്ട്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button