Job Vaccancy

പ്രതിരോധ സേനയുടെ ഭാഗമാവാൻ UPSC NDA&NA , റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി; 406 ഒഴിവുകള്‍; പ്ലസ് ടു ആണ് യോഗ്യത

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വിജ്ഞാപനമെത്തി. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 406 ഒഴിവുകള്‍.

ആര്‍മി = 208

നേവി = 42

എയര്‍ഫോഴ്‌സ് = ഫളൈയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) 18, ഗ്രൗണ്ട് ഡ്യൂട്ടീസ് (നോണ്‍-ടെക്) 10 ഒഴിവുകള്‍.

നേവല്‍ അക്കാദമി (10+2 കാഡറ്റ് എന്‍ട്രി) = 36

പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2006 ജൂലൈ 2നും 2009 ജൂലൈ 01നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത


NDA വിഭാഗം: അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു വിജയിക്കണം.

എന്‍ഡിഎ (എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, ഇന്ത്യന്‍ നേവി അക്കാദമി 10+2 കാഡറ്റ് എന്‍ട്രി): അംഗീകൃത ബോര്‍ഡില്‍ നിന്ന് പ്ലസ്ടു. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,000 രൂപ മുതല്‍ 2,50,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button