Spot light

ഭാര്യ സഹോദരിയുടെ സംശയം, കുടുംബത്തിലെ സ്വസ്ഥത തകര്‍ത്തതിനെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍

കുടുംബ ബന്ധങ്ങൾക്കുള്ളിലുണ്ടാകുന്ന ചെറിയ സംശയങ്ങൾ പിന്നീട് വളർന്ന് വലുതായി കുടുംബങ്ങളെ തന്നെ തകര്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. എന്നാല്‍, തകര്‍ച്ചയുടെ വക്ക് വരെ എത്തിച്ച ഒരു സംശയത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ട അനുഭവം സമൂഹ മാധ്യമത്തില്‍ യുവാവ് എഴുതിയപ്പോൾ അത് വൈറലായി. തന്‍റെ ഭാര്യാ സഹോദരിക്ക് തനിലുണ്ടായിരുന്ന സംശയം ഏങ്ങനെയാണ് കുടുംബത്തിന്‍റെ സ്വാസ്ഥ്യം കളഞ്ഞതെന്നും പിന്നീട് ആ സംശയം എങ്ങനെയാണ് മാറിയതെന്നും മാര്‍ക്കോസ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ വെളിപ്പെടുത്തി.  മാര്‍ക്കോസ് സോഫിയയെ വിവാഹം കഴിക്കുന്നത് ആറ് വര്‍ഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് തന്നെ ഭാര്യ സോഫിയയയുടെ അനിയത്തി ലോറയ്ക്ക് മാര്‍ക്കോസിനെ സംശയമായിരുന്നു. മാര്‍ക്കോസ് തന്‍റെ സഹോദരിയെ ചതിക്കുമെന്ന് അവള്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചു. ഇതിനിടെ മാര്‍ക്കോസ് – സോഫിയ ദമ്പതികൾക്ക് എമ്മ ജനിച്ചു. മകൾ വളര്‍ന്നു തുടങ്ങിയതോടെ ലോറയുടെ സംശയം കുടുംബത്തിലെ മറ്റുള്ളവരിലേക്കും വ്യാപിച്ച് തുടങ്ങി. ഇതിന് കാരണമാകട്ടെ കുടുംബത്തില്‍ മറ്റാർക്കും ഇല്ലാതിരുന്ന എമ്മയുടെ ചില പ്രത്യേകതകളായിരുന്നു.  എമ്മയുടെ ഷ്ണമണികൾക്ക് പച്ച നിറമായിരുന്നു. മാത്രമല്ല അവളുടെ മുടിക്ക് ഇളം ബ്രൌണ്‍ നിറവും. അമ്മ സോഫിയയ്ക്ക് കറുത്ത കണ്ണുകളും മുടിയുമായിരുന്നു. ഇതോടെ കുട്ടി മാർക്കോസിന്‍റെതല്ലെന്ന് ലോറ ഉറപ്പിച്ചു. ഇത് സോഫിയയെ ഏറെ പ്രശ്നത്തിലാക്കി. ഒരു ദിവസം വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ‘ഇതൊരു സമ്മാനമാണ്. ഇനി സത്യം പുറത്ത് വരും’ എന്ന് പറഞ്ഞ് ലോറ, സോഫിയയ്ക്ക് ഒരു ഡിഎന്‍എ കിറ്റ് നല്‍കി. ആദ്യമെന്ന് അമ്പരന്നെങ്കിലും പിന്നീട് തനിക്ക് ചിരി വന്നെന്ന് മാര്‍ക്കോസ് എഴുതി. മാര്‍ക്കോസ് ഡിഎന്‍എ ടെസ്റ്റിന് സമ്മതം അറിയിച്ചു.  Watch Video:  തൊട്ടടുത്ത് ഇരുന്നാണ് മകൻ ചാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന്‍റെ വീഡിയോ അങ്ങനെ അച്ഛന്‍റെയും മകളുടെയും സാമ്പികൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മൂന്ന് ആഴ്ചകൾക്ക് ശേഷം ഡിഎന്‍എ ടെസ്റ്റ് വന്നപ്പോൾ താന്‍ ഒന്ന് കൂടി ചിരിച്ചു. പക്ഷേ, ലോറയുടെ മുന്നില്‍ വച്ച് ചിരിച്ചത് മോശമായിപ്പോയെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ചോദിച്ചു. ഡിഎന്‍എ ടെസ്റ്റില്‍ എമ്മ, മാര്‍ക്കോസിന്‍റെ മകളാണെന്ന് സംശമില്ലാതെ തെളിഞ്ഞിരിക്കുന്നു. മാര്‍ക്കോസിന്‍റെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലായി. നിരവധി പേര്‍ എമ്മയെ പോലെ കുടുംബത്തിന്‍റെ സ്വസ്ഥത കളയാന്‍ ഒരാൾ എല്ലാ കുടുംബത്തിലും കാണാമെന്നും മാര്‍ക്കോസ് ചിരിച്ചതില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതിയത്. ചിലരെഴുതിയത് ലോറയ്ക്ക് സത്യത്തില്‍ ആരെയായിരുന്നു സംശയം? ചേച്ചിയുടെ ഭര്‍ത്താവിനെയോ അതോ ചേച്ചിയെയോ എന്നയിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button