Spot lightUncategorized

മയക്കുമരുന്ന് ഡീലറുടെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി; ലഹരി മോശമെന്ന് പറഞ്ഞ കസ്റ്റമറോട് ക്ഷമാപണം ഒപ്പം സൗജന്യ ഓഫർ

കച്ചവടം അതെന്ത് കച്ചവടമാണെങ്കിലും മാര്‍ക്കറ്റ് പിടിക്കുകയെന്നത് ചില്ലറ കാര്യമല്ല. അത്തരത്തില്‍ തന്‍റെ മാര്‍ക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു മയക്കുമരന്ന് ഡീലര്‍ തന്‍റെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയത് കണ്ട് ഞെട്ടിയത് സാക്ഷാല്‍ പോലീസും. ഒപ്പം ലഹരി മോശമെന്ന് പറഞ്ഞവര്‍ക്ക്  നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകളും ഇയാൾ വാഗ്ദാനം ചെയ്തെന്നും പോലീസ് കണ്ടെത്തി.  ഇംഗ്ലണ്ടിലെ ന്യൂട്ടൺ-ലെ-വില്ലോസിൽ നിന്നുള്ള 30 കാരനായ ക്രിസ്റ്റഫർ ഡക്ക്വർത്ത് എന്ന മയക്കുമരുന്ന് ഡീലർ ആണ് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തത്. ‘ഡങ്കി’ എന്ന പേരിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഇയാൾ പോലീസിന്‍റെ സ്ഥിരം നോട്ടപ്പുള്ളിയാണെന്നും ദി മെട്രോ റിപ്പോർട്ട്  ചെയ്യുന്നു. 2023 ജൂലൈ 29 ന്, സെന്‍റ് ഹെലൻസിലെ ജംഗ്ഷൻ ലെയ്നിലുള്ള വീട്ടിൽ വച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയതിന് പോലീസ് ഡക്ക്വർത്തിനെ പിടികൂടിയിരുന്നു. Read More :  22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി അന്ന് ഇയാളിൽ നിന്നും 260 പൗണ്ടും രണ്ട് മൊബൈൽ ഫോണുകളും പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കണ്ടെത്തിയ മൊബൈൽ ഫോണുകളിൽ ഒന്ന് മയക്കുമരുന്ന് വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ മൊബൈൽ ഫോണിലെ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ വിതരണം ചെയ്ത മയക്കുമരുന്ന് മോശമാണെന്ന് ചില ഉപഭോക്താക്കൾ പരാതികൾ പറഞ്ഞിരിക്കുന്നതായും ഇവരോട് ഡക്ക്വർത്ത് ക്ഷമാപണം നടത്തിയതായും ഒപ്പം പരാതി പറഞ്ഞവര്‍ക്ക് സൗജന്യ സാമ്പളുകൾ വാഗ്ദാനം ചെയ്തിരിക്കുന്നതും പോലീസ് കണ്ടെത്തി. പിടിയിലായെങ്കിലും ഇയാൾ പിന്നീട് പുറത്തിറങ്ങിയതിന് ശേഷവും മയക്കുമരുന്ന് വ്യാപാരം തുടർന്നു. അധികം വൈകാതെ വീണ്ടും പിടിയിലായി.  വിചാരണവേളയിൽ കോടതിയിൽ തൻ്റെ പ്രവർത്തികളിൽ കുറ്റബോധം ഉണ്ടെന്നും തനിക്ക് മാറാൻ ഒരു അവസരം തരണമെന്നും ഡക്ക്വർത്ത് അഭ്യർത്ഥിച്ചു. കോടതി ഇതുവരെയും ഇയാളുടെ കേസിൽ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button