Kerala
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20-ന്
| പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ന് നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്. അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും.