അമ്പമ്പോ..! വെറും ആറുലക്ഷത്തിന്‍റെ ഈ ടാറ്റാ കാറിന് 2.05 ലക്ഷം വിലക്കിഴിവ്
ടാറ്റ മോട്ടോഴ്‌സ് ഈ മാസം തങ്ങളുടെ സെഡാൻ ടിഗോറിന് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ടിഗോറിന്‍റെ 2023 മോഡൽ പതിപ്പിന് കമ്പനി ലക്ഷങ്ങളുടെ കിഴിവ് നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ. പല ടാറ്റ ഡീലർമാർക്കും ഈ കാറിൻ്റെ MY2023 സ്റ്റോക്ക് ഉണ്ട്. ഇതാണ് ടിഗോറിന് 2.05 രൂപ കിഴിവ് ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. ആറ് ലക്ഷം രൂപയാണ് ടിഗോറിൻ്റെ എക്‌സ് ഷോറൂം വില. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ കൂടിയാണ് ടിഗോർ. ഇന്ത്യൻ വിപണിയിൽ, മാരുതി ഡിസയർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ് എന്നിവയുമായി ടിഗോർ നേരിട്ട് മത്സരിക്കുന്നു. കമ്പനിയുടെ ടിഗോർ മോഡൽ ഇയർ 2023 ൻ്റെ ചില യൂണിറ്റുകൾ ചില ഡീലർഷിപ്പുകളിൽ സ്റ്റോക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അവ വിറ്റുതീർക്കുന്നതിനാണ് ഈ ഡീലർമാർ 2.05 ലക്ഷം രൂപ വരെ വലിയ കിഴിവ് നൽകുന്നത്. അതേസമയം വേരിയൻ്റിനെ ആശ്രയിച്ച്, 2024 മോഡലിന് 25,000 രൂപ മുതൽ 45,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. കഴിഞ്ഞ മാസം 5,319 യൂണിറ്റ് ടിഗോർ വിറ്റഴിച്ചു. ടാറ്റ ടിഗോറിൻ്റെ സവിശേഷതൾ ടാറ്റ ടിഗോറിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് പരമാവധി 86 പിഎസ് കരുത്തും 113 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. എഞ്ചിൻ 5-സ്പീഡ് മാനുവൽ, ഓപ്ഷണൽ 5-സ്പീഡ് AMT എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 73PS പവറും 95Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 5-സ്പീഡ് MT ഉള്ള CNG കിറ്റ് ഓപ്ഷനും ഇതിലുണ്ട്. പെട്രോൾ വേരിയൻ്റിൻ്റെ മൈലേജ് 19.28 kmpl ആണ്, CNG യുടെ മൈലേജ് 28.06 km/kg ആണ്. ഇതിൻ്റെ ഇൻ്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും. സുരക്ഷയ്ക്കായി, ഇരട്ട എയർബാഗുകൾ, EBD ഉള്ള എബിഎസ്, റിവേഴ്‌സിംഗ് ക്യാമറ എന്നിവയുണ്ട്. ഡ്യൂവൽ ടോൺ എക്സ്റ്റീരിയറിലും ഇത് വാങ്ങാം. ഇന്ത്യൻ വിപണിയിൽ ഇത് മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ തുടങ്ങിയ മോഡലുകളോടാണ് മത്സരിക്കുന്നത്. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.